Photo by Mark Evans| Getty Images
ചെന്നൈ: ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെയെ പ്രശംസ കൊണ്ട് മൂടി ക്യാപ്റ്റന്‍ വിരാട് കോലി.
എത്ര നന്നായാണ് രഹാനെ ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യയെ നയിച്ചതെന്ന് കോലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു കോലി.
ഓസീസ് പരമ്പരയ്ക്കിടെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ കോലി ഇംഗ്ലണ്ട് പരമ്പരയില്‍ ടീമിലേക്ക് മടങ്ങിയെത്തി.
''ടീമിനുള്ളിലെ സൗഹൃദം വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്. ഓസ്‌ട്രേലിയയില്‍ അജിങ്ക്യ രഹാനെ തന്റെ ചുമതലകള്‍ മികച്ച രീതിയില്‍ നിറവേറ്റി. ഞങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ബാറ്റിങ്ങും കൂട്ടുകെട്ടും നന്നായി ആസ്വദിക്കുന്നവരാണ്. കളിക്കളത്തിന് പുറത്തും ഞങ്ങള്‍ ആ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്.'' - കോലി പറഞ്ഞു.
അതേസമയം ഋഷഭ് പന്തായിരിക്കും ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നും കോലി വ്യക്തമാക്കി.
അതോടൊപ്പം 100-ാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ അഭിനന്ദിക്കാനും കോലി മറന്നില്ല. അദ്ദേഹത്തില്‍ ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.
Content Highlights: how well Ajinkya Rahane led Team India in Australia says Virat Kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..