കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിനിടെ തലയില്‍ പന്തുകൊണ്ട് വെസ്റ്റിന്‍ഡീസിന്റെ അരങ്ങേറ്റ താരം ജെറെമി സോളോസാനോയ്ക്ക് പരിക്ക്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 24-ാം ഓവറിലാണ് സംഭവം. 

ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. ഹെല്‍മെറ്റ് ഗ്രില്ലില്‍ വന്ന് പന്തിടിക്കുകയായിരുന്നു. 

വേദനയില്‍ ഹെല്‍മെറ്റ് ഊരി സോളോസാനോ ഗ്രൗണ്ടില്‍ കിടന്നു. സ്‌ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടില്‍ നിന്നുകൊണ്ടുപോയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോളോസാനയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Content Highlights: Horror debut for Jeremy Solozono badly hit on helmet and taken to hospital