Holder Five Wicket haul Limits India's lead to 56ഹൈദരബാദ്:  ഹൈദരബാദ് ടെസ്റ്റില്‍ മേധാവിത്വം നേടാനുള്ള അവസരം ഇന്ത്യ കൈവിട്ടു. വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട ഇന്ത്യയെ വിന്‍ഡീസ് പിടിച്ചുകെട്ടി. 56 റണ്‍സിന്റെ മാത്രം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ പുറത്തായി. മികച്ച ലീഡ് ലക്ഷ്യമിട്ട് മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 367 റണ്‍സിന് ആള്‍ഔട്ടായി. നാല് വിക്കറ്റിന് 308 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഋഷഭ് പന്തിന് എട്ട് റണ്‍സ് അകലെ വീണ്ടും സെഞ്ച്വറി നഷ് ടമായി. തലേന്നത്തെ സ്‌കോറിനൊപ്പം അഞ്ച് റണ്‍സ് കൂടി ചേര്‍ത്ത് രഹാനെ 80 റണ്‍സിന് പുറത്തായി. വാലറ്റത്ത് 35 റണ്‍സെടുത്ത അശ്വിന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ വമ്പന്‍ പ്രതീക്ഷ സ്‌കോര്‍ തടഞ്ഞത്.

ജഡേജ പൂജ്യനായി മടങ്ങിയപ്പോള്‍ മറ്റാര്‍ക്കും വാലറ്റത്ത് രണ്ടക്കം കടക്കാനായില്ല. ഹോള്‍ഡറെ കൂടാതെ ഗബ്രിയേല്‍ മൂന്നും വാരിക്കന്‍ രണ്ടും വിക്കറ്റെടുത്തു