Photo: PTI
റായ്പുര്‍: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി പരമ്പര കൈവിട്ടതിനു പിന്നാലെ ഐസിസി ഏകദിന ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലന്‍ഡ്.
ഇംഗ്ലണ്ടാണ് ന്യൂസീലന്‍ഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. കിവീസ് രണ്ടാം സ്ഥാനത്തേക്ക് വീണു. നേരത്തെ ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തിലും ന്യൂസീലന്‍ഡ് പരാജയപ്പെട്ടിരുന്നു.
റായ്പുരിലെ രണ്ടാം മത്സരത്തിനു മുമ്പ് 115 റേറ്റിങ് പോയന്റുമായി ന്യൂസീലന്‍ഡായിരുന്നു ഒന്നാം സ്ഥാനത്ത്. 113 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 112 പോയന്റുമായി ഓസ്ട്രേലിയ മൂന്നാമതും 111 പോയന്റുമായി ഇന്ത്യ നാലാമതുമായിരുന്നു.

എന്നാല്‍ ഇന്ത്യയോട് എട്ട് വിക്കറ്റിന് തോറ്റതിനു പിന്നാലെ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഇന്ത്യ ടീമുകള്‍ക്ക് 113 പോയന്റ് വീതമായി. ഇവരാണ് നിലവില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Content Highlights: Heavy Defeat in raipur odi New Zealand Lose Top Spot In ODI Rankings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..