മെല്‍ബണ്‍: ഗിന്നസ് റെക്കോഡില്‍ പേരു ചേര്‍ത്ത് ഓസ്‌ട്രേലിയന്‍ വനിതാ ടീം വിക്കറ്റ് കീപ്പര്‍ ആലിസ ഹീലി. ഡ്രോണ്‍ ഉപയോഗിച്ച് 80 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട പന്താണ് ഹീലി പിടിച്ചത്. കീപ്പിങ് ഗ്ലൗസ് ഉപയോഗിച്ചാണ് ഹീലി ക്യാച്ചെടുത്തത്. 

ഏറ്റവും ഉയരത്തില്‍ നിന്നുള്ള ക്യാച്ചെടുത്തതിനുള്ള ഗിന്നസ് റെക്കോഡാണ് ഹീലി സ്വന്തമാക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചായിരുന്നു താരത്തിന്റെ പ്രകടനം. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ട ഹീലി മൂന്നാമത്തേത് കൈകളിലൊതുക്കി. 

2016-ല്‍ ക്രിസ്റ്റ്യന്‍ ബൗഗാര്‍ട്ട്‌നര്‍ സ്ഥാപിച്ച 62 മീറ്റര്‍ ക്യാച്ചിന്റെ റെക്കോഡാണ് ഹീലി തിരുത്തിയത്.

Content Highlights: healy takes amazing catch to set guinness record