Photo Credit: Getty Images
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത് ആഷ്ടണ്‍ ആഗറിന്റെ പ്രകടനമായിരുന്നു. ഹാട്രിക്കടക്കം അഞ്ചുവിക്കറ്റുകളാണ് ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായുള്ള സംസാരം തന്നെ എങ്ങനെ പ്രചോദിപ്പിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആഗര്‍.
വെള്ളിയാഴ്ച ഒന്നാം ട്വന്റി-20 ക്ക് ശേഷമാണ് ആഗര്‍ ജഡേജയെക്കുറിച്ച് പറഞ്ഞത്.
' ഇന്ത്യയ്ക്കെിതിരായ പരമ്പരയ്ക്ക് ശേഷം ജഡേജയുമായി സംസാരിച്ചിരുന്നു. ലോകത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ജഡേജ. അദ്ദേഹത്തെ പോലെ എനിക്കും കളിക്കണം. അദ്ദേഹം ഒരു റോക്ക്സ്റ്റാറാണ്. നന്നായി ബാറ്റ് ചെയ്യുന്നു, മികച്ച ഫീല്‍ഡറാണ്, അതുപോലെ നന്നായി ബൗള്‍ ചെയ്യുകയും ചെയ്യുന്നു. പന്ത് നന്നായി ടേണ്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തോട് സംസാരിച്ചതോടെ കൂടുതല്‍ പ്രചോദിതനായി- ആഗര്‍ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കായി ട്വന്റി-20 യില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ആഗര്‍. മത്സരത്തില്‍ 107 റണ്‍സിനാണ് ഓസീസ് ജയിച്ചത്.
Content Highlights: Hat-trick hero Ashton Agar reveals how Ravindra Jadeja ‘inspired’ him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..