പാകിസ്താനെതിരെ സെഞ്ചുറി; കോലിയുടെ റെക്കോഡ് മറികടന്ന് അംല


പാകിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇന്ത്യന്‍ ക്യാപ്റ്റനെ മറികടന്നത്.

പോര്‍ട്ട് എലിസബത്ത്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമെന്ന റെക്കോഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. കോലി 169 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടം പിന്നിട്ടതെങ്കില്‍ അംല 167-ാം ഇന്നിങ്‌സില്‍ 27-ാം സെഞ്ചുറി പൂര്‍ത്തിയാക്കി.

പാകിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇന്ത്യന്‍ ക്യാപ്റ്റനെ മറികടന്നത്. 27 സെഞ്ചുറിയെന്ന നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് അംല. നേരത്തെ 2017-ലാണ് അംല അവസാനം സെഞ്ചുറി അടിച്ചിരുന്നത്. ഒരിടവേളക്ക് ശേഷം വീണ്ടും ഫോമിലെത്തിയ അംല പാകിസ്താനെതിരെ 120 പന്തില്‍ 108 റണ്‍സെടുത്തു.

നിലവില്‍ കോലിയുടെ പേരില്‍ 39 സെഞ്ചുറികളുണ്ട്. 2017 ജനുവരിയിലാണ് കോലി ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പുണെയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദനിത്തിലായിരുന്നു ആ നേട്ടം.

Content Highlights: Hashim Amla Breaks Virat Kohli's Record With 27th ODI Hundred

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented