ലോകകപ്പിനു പിന്നാലെ വിരമിക്കുമെന്ന് ധോനി സൂചന നല്‍കിയോ?


12 വര്‍ഷ കരിയറിനിടെ ധോനിയുടെ ഏറ്റവും മോശം പ്രകടനം പോയ വര്‍ഷമായിരുന്നു. 13 ഇന്നിങ്‌സുകള്‍ കളിച്ചതില്‍ 275 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ന്യൂഡല്‍ഹി: അടുത്തകാലത്തെങ്ങാനും ധോനി വിരമിക്കുമോ? 2018 മുതല്‍ തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളിലൊന്നാണിത്. ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ തക്ക പ്രകടനങ്ങള്‍ കഴിഞ്ഞ വര്‍ഷം ധോനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതായിരുന്നു ഇതിന് കാരണം.

12 വര്‍ഷ കരിയറിനിടെ ധോനിയുടെ ഏറ്റവും മോശം പ്രകടനം പോയ വര്‍ഷമായിരുന്നു. 13 ഇന്നിങ്‌സുകള്‍ കളിച്ചതില്‍ 275 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ഇതിനു പിന്നാലെ ധോനി യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്കായി വഴിമാറിക്കൊടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികളോടെ ധോനി വിമര്‍ശകരുടെ വായടച്ചു. പരമ്പരയിലെ താരവും ധോനി തന്നെയായിരുന്നു. പിന്നാലെ നടന്ന ന്യൂസീലന്‍ഡ് പര്യടനത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ധോനിക്കായി.

ഇപ്പോഴിതാ ഇന്ത്യന്‍ കുപ്പായത്തില്‍ ധോനിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും ലോകകപ്പെന്നാണ് പുതിയ വിലയിരുത്തലുകള്‍. ലോകകപ്പിനു പിന്നാലെ വിരമിക്കുമെന്ന സൂചനകളെന്തെങ്കിലും ധോനി നല്‍കിയോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്.

ധോനിക്കിപ്പോള്‍ 37 വയസായി. കോര്‍ട്ടിലെ പ്രകടനം മോശമാകുമ്പോള്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററോട് ചോദിക്കുന്ന അതേ ചോദ്യം. ഓരോ തവണയും പ്രകടനം മോശമാകുമ്പോള്‍ ഇരുവര്‍ക്കും വീണ്ടും വീണ്ടും ഈ ചോദ്യങ്ങളെ നേരിടേണ്ടതായി വരുന്നു. പരിക്കിന്റെ പിടിയിലായ കലത്തുടനീളം ഫെഡറര്‍ക്ക് ഈ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് 2017-ല്‍ ഗ്രാന്‍ഡ്സ്ലാം ഡബിള്‍ നേടി അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. ധോനിയും കഴിഞ്ഞ വര്‍ഷം ഇതേ പാതയിലൂടെ കടന്നുപോയ താരമാണ്.

എന്നാല്‍ 2019 ധോനി തുടങ്ങിയത് തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികളോടെയായിരുന്നു. ഓസീസ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലോകകപ്പിനു ശേഷം വിരമിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ ചര്‍ച്ചയും തങ്ങള്‍ ധോനിയുമായി നടത്തിയിട്ടില്ലെന്നാണ് എം.എസ്.കെ പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ഇനിയൊട്ട് സംസാരിക്കുവാനും പോകുന്നില്ല. കാരണം, ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ മുന്നില്‍ നില്‍ക്കെ ഇത്തരം ചിന്തകള്‍ അവരുടെ ശ്രദ്ധ കളയുന്നതാകും. അത്തരം നീക്കങ്ങള്‍ ഉണ്ടാവുന്നത് ശരിയല്ലെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ വിരാട് കോലിയോ രോഹിത് ശര്‍മയോ അല്ല ധോനിയായിരിക്കും ടീം ഇന്ത്യയിലെ പ്രധാന ഘടകമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങളില്‍ ധോനി കളിച്ച രീതികൊണ്ടു തന്നെ അത് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: has ms dhoni signalled at world cup being his last ever for india msk prasad reveals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented