ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ സെഞ്ചുറി, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പരമ്പര


വെറും 111 പന്തുകളില്‍ നിന്ന് 18 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 143 റണ്‍സാണ് ഹര്‍മന്‍പ്രീത് അടിച്ചെടുത്തത്. 

Photo: twitter.com/BCCIWomen

ലണ്ടന്‍: തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയം. 88 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.

സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 335, ഇംഗ്ലണ്ട് 44.2 ഓവറില്‍ 245 റണ്‍സിന് ഓള്‍ ഔട്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 99 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ ഹര്‍മന്‍പ്രീത് ഒറ്റയ്ക്ക് വലിയ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. വെറും 111 പന്തുകളില്‍ നിന്ന് 18 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 143 റണ്‍സാണ് നായിക അടിച്ചെടുത്തത്.

അവസാന ഓവറുകളില്‍ ഹര്‍മന്‍പ്രീത് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 58 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളും 40 റണ്‍സ് നേടിയ സ്മൃതി മന്ദാനയും മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ സ്‌കോറാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. മുന്‍പ് 171 റണ്‍സെടുത്തിട്ടുള്ള ഹര്‍മന്‍പ്രീത് തന്നെയാണ് രണ്ടാം സ്ഥാനത്തും. 188 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഒന്നാമത്.

ഇംഗ്ലണ്ടിനായി ലോറന്‍ ബെല്‍, കേറ്റ് ക്രോസ്, ഫ്രേയ കെംപ്, ചാര്‍ലി ഡീന്‍, സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

334 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ രേണുക സിങ്ങിന്റെ മൂളിപ്പറക്കുന്ന പന്തുകള്‍ വട്ടം കറക്കി. തകര്‍പ്പന്‍ സ്വിങ് ബൗളിങ് കൊണ്ട് രേണുക ഇംഗ്ലണ്ട് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. താരം 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്തു. ഹേമലത രണ്ടും ദീപ്തി ശര്‍മ, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീതം സ്വന്തമാക്കി.

65 റണ്‍സെടുത്ത ഡാനി വ്യാട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 47 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ വ്യാട്ടാണ് രക്ഷപ്പെടുത്തിയത്. 39 റണ്‍സ് വീതമെടുത്ത നായിക എമി ജോണ്‍സും ആലീസ് കാപ്‌സിയും ചെറുത്തുനില്‍പ്പ് നടത്തി. അവസാന ഓവറുകളില്‍ 37 റണ്‍സെടുത്ത് പിടിച്ചുനിന്ന ചാര്‍ലി ഡീനാണ് ഇംഗ്ലണ്ട് സ്‌കോര്‍ 245-ല്‍ എത്തിച്ചത്.

പരമ്പരയിലെ മൂന്നാം മത്സരം സെപ്റ്റംബര്‍ 24 ന് നടക്കും. ഈ മത്സരത്തിലൂടെ ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.


Content Highlights: india vs england, harmanpreet kaur, harmanpreet century, indian womens team, ind w vs eng w


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented