
ഹർമൻപ്രീത് കൗർ
വെല്ലിങ്ടണ്‍: മാര്‍ച്ചില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകും. ക്യാപ്റ്റന്‍ മിതാലി രാജാണ് ഇക്കാര്യം അറിയിച്ചത്.
ഈയിടെ അവസാനിച്ച ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ദീപ്തി ശര്‍മയായിരുന്നു ഇന്ത്യയുടെ സഹനായിക. എന്നാല്‍ പരിചയസമ്പത്തിന്റെ ബലത്തില്‍ ഹര്‍മനെ ബി.സി.സി.ഐ തിരഞ്ഞെടുക്കുകയായിരുന്നു.
മാര്‍ച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് ഫൈനല്‍. മാര്‍ച്ച് ആറിന് ചിരവൈരികളായ പാകിസ്താനുമായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസീലന്‍ഡാണ് ലോകകപ്പിന് വേദിയാകുന്നത്. ആകെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ഈയിടെ അവസാനിച്ച ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1 ന് പരാജയപ്പെട്ടിരുന്നു. ആദ്യ നാല് മത്സരങ്ങളിലും തോറ്റ ഇന്ത്യ അവസാന ഏകദിനത്തില്‍ വിജയം നേടി.
Content Highlights: Harmanpreet Kaur Will Be India's Vice Captain In World Cup, Confirms Mithali Raj
Share this Article
Related Topics
RELATED STORIES
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..