വനിതാ ട്വന്റി-20 ലോകകപ്പ്: ഹര്‍മന്‍പ്രീത് നയിക്കും


ഫെബ്രുവരി 21 മുതല്‍ ഓസ്ട്രേലിയയിലാണ് ലോകകപ്പ്

Photo Credit: Getty Images

മുംബൈ: വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. ബംഗാളില്‍നിന്നുള്ള റിച്ച ഘോഷ് മാത്രമാണ് ടീമിലെ പുതുമുഖം. ഹരിയാണ സ്വദേശിയായ 15-കാരി ഷെഫാലി വര്‍മ ടീമില്‍ ഇടംപിടിച്ചു.

ഫെബ്രുവരി 21 മുതല്‍ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഇക്കഴിഞ്ഞ ചാലഞ്ചര്‍ ട്രോഫിയിലെ മികച്ച പ്രകടനം 16-കാരിയായ റിച്ചയ്ക്ക് ടീമില്‍ ഇടംനേടിക്കൊടുത്തു. ലോകകപ്പിനുമുമ്പ് ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഇന്ത്യയെ ഹര്‍മന്‍പ്രീത് നയിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും പരമ്പരയില്‍ കളിക്കുന്നുണ്ട്. 30-കാരിയായ ഹര്‍മന്‍പ്രീത്, 2009-മുതല്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. 100 ട്വന്റി കളിച്ച ആദ്യ ഇന്ത്യന്‍ താരവും ട്വന്റി 20യില്‍ സെഞ്ചുറി നേടിയ ആദ്യ വനിതാതാരവുമാണ് ഈ പഞ്ചാബുകാരി.

ലോകകപ്പ് ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്യ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി.

Content Highlights: Harmanpreet Kaur, India in Women's T20 World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented