ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് നടത്തിയ ടെസ്റ്റിനൊടുവിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.

ഹര്‍മന്‍പ്രീത് നിലവില്‍ പട്യാലയിലെ വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 17 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ താരം പങ്കെടുത്തിരുന്നു. നേരിട്ട് സമ്പര്‍ക്കത്തിലായവരോടെല്ലാം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ഹര്‍മന്‍പ്രീത് ആവശ്യപ്പെട്ടിട്ടുണ്ട്. 

പരിക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരങ്ങളില്‍ നിന്നും ഹര്‍മന്‍പ്രീത് പിന്മാറിയിരുന്നു. താരത്തിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാനയാണ് ടീമിനെ നയിച്ചത്. നടുവിനേറ്റ പരിക്കുമൂലമാണ് ഹര്‍മന്‍പ്രീത് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നത്. 

Content Highlights: Harmanpreet Kaur tests positive for Covid-19, isolated in Patiala after showing symptoms