Photo: PTI
ബര്‍മിങ്ങാം: ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ മഹേന്ദ്ര സിങ് ധോനി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍. ട്വന്റി 20 യില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ഹര്‍മന്‍പ്രീത് ധോനിയെ മറികടന്ന് സ്വന്തമാക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്താനെതിരെ വിജയം നേടിയതോടെയാണ് ഹന്‍മന്‍പ്രീത് ഈ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കിയത്. 42 വിജയങ്ങളാണ് ഹര്‍മന്‍പ്രീതിന്റെ അക്കൗണ്ടിലുള്ളത്. ധോനിയുടെ പേരില്‍ 41 വിജയങ്ങളാണുള്ളത്.
ഹര്‍മന്റെ നേതൃത്വത്തില്‍ ഇന്ത്യ 71 മത്സരങ്ങളിലാണ് കളിച്ചത്. 26 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ധോനിയുടെ കീഴില്‍ 72 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 41 വിജയങ്ങളും 28 തോല്‍വികളും നേടി.
മൂന്നാം സ്ഥാനത്ത് വിരാട് കോലിയാണുള്ളത്. 50 കളികളില്‍ ഇന്ത്യയെ നയിച്ച വിരാട് കോലി 30 മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിച്ചു.
Content Highlights: harmanpreet kaur, ms dhoni, most wins as captain in t20, virat kohli, cricket record, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..