ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ ബാറ്റിങ്, റാങ്കിങ്ങില്‍ കുതിച്ച് ഹര്‍മന്‍പ്രീത് കൗര്‍


Photo: twitter.com/BCCIWomen

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ വനിതാ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഹര്‍മന്‍പ്രീത് അഞ്ചാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹര്‍മന്‍പ്രീത് അഞ്ചാമതെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍മന് തുണയായത്. പരമ്പരയില്‍ ഹര്‍മന്‍ ഇംഗ്ലണ്തിനെതിരായ രണ്ടാം മത്സരത്തില്‍ വെറും 111 പന്തുകളില്‍ നിന്ന് പുറത്താവാതെ 143 റണ്‍സാണ് ഹര്‍മന്‍പ്രീത് അടിച്ചുകൂട്ടിയത്. ഈ പ്രകടനമാണ് റാങ്കിങ്ങില്‍ നിര്‍ണായകമായത്. പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരുകയും ചെയ്തു.

ഹര്‍മന്‍പ്രീതിനെക്കൂടാതെ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഏഴാം റാങ്കിലുണ്ടായിരുന്ന സ്മൃതി ഒരുസ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ 40 റണ്‍സെടുത്ത സ്മൃതി രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ തിളങ്ങിയ ദീപ്തി ശര്‍മ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24-ാം റാങ്കിലെത്തി. മൂന്നാം ഏകദിനത്തില്‍ പുറത്താവാതെ 68 റണ്‍സാണ് താരം നേടിയത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പുത്തന്‍ താരോദയമായ രേണുക സിങ് 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35-ാം റാങ്കിലെത്തി. സ്വിങ് ബൗളിങ്ങുമായി തിളങ്ങുന്ന രേണുക ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജൂലന്‍ ഗോസ്വാമി ഇപ്പോഴും അഞ്ചാം റാങ്കിലുണ്ട്.

Content Highlights: harmanpreet kaur, icc ranking, icc womens ranking, sports news, cricket, icc, harmanpreet kaur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented