ചണ്ഡീഗഢ്: ഇന്ത്യന്‍ വനിതാ ടി-20 ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ ഡി.എസ്.പി ആയി നിയമിച്ച ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. 

പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ ഹര്‍മന്‍പ്രീത് കൗറിനെ പോലീസ് കോണ്‍സ്റ്റബിളായി നിയമിച്ചിരുന്നു. തുടര്‍ന്ന് ഡിഎസ്പിയായി സ്ഥാനക്കയറ്റാന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നാല്‍ ഇവര്‍ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പമുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഇവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് യോഗ്യതയേ ഉള്ളൂ. അതേ സമയം വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് സര്‍ക്കാര്‍ തത്ക്കാലം നിയമനടപടികള്‍ സ്വീകരിച്ചേക്കില്ല.

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിനെ തുടര്‍ന്നാണ് ഹര്‍മന്‍പ്രീതിനെ ഡിഎസ്പി റാങ്കിലേക്കുയര്‍ത്താനുള്ള ഉത്തരവ് മാര്‍ച്ച് ഒന്നിന് പഞ്ചാബ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

Content Highlights: Harmanpreet Kaur loses DSP rank over fake graduation degree: Reports