ലഖ്‌നൗ: ഇന്ത്യന്‍ ദേശീയ ടീമിനായി 100 ഏകദിനങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതയായി ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മന്‍. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ചു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങിയപ്പോഴാണ് ഹര്‍മന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 

മിതാലി രാജ് (210), ജുലന്‍ ഗോസ്വാമി (183), അന്‍ജും ചോപ്ര (127), അമിത ശര്‍മ (116) എന്നിവരാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരങ്ങള്‍.

31-കാരിയായ ഹര്‍മന്‍ ഇന്ത്യയ്ക്കായി 100 ഏകദിനങ്ങളില്‍ നിന്ന് 34.88 ശരാശരിയില്‍ 2372 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും ഇക്കൂട്ടത്തിലുണ്ട്.

Content Highlights: Harmanpreet Kaur becomes 5th Indian woman to play 100 ODIs