Photo: AFP
കൊളംബോ: പാകിസ്താന്റെ വലം കൈയ്യന്‍ പേസ് ബൗളര്‍ ഹാരിസ് റൗഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ റിസര്‍വ് ദിവസം പന്തെറിയില്ല. ഞായറാഴ്ച താരം പന്തെറിഞ്ഞിരുന്നു. അഞ്ചോവര്‍ ചെയ്ത റൗഫ് 27 റണ്‍സും വഴങ്ങി.
എന്നാല്‍ ഇന്ന് താരം പരിക്കുമൂലമാണ് പന്തെറിയാത്തത്. ഞായറാഴ്ച രാത്രി അനുഭവപ്പെട്ട പേശി വേദനയെത്തുടര്‍ന്നാണ് താരം പന്തെറിയാത്തത്. ഞായറാഴ്ച മത്സരം മഴമുടക്കിയതിനാല്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ച കളിച്ച അതേടീമിനെ തന്നെ പാകിസ്താന് നിലനിര്‍ത്തണം. പരിക്ക് ഗുരുതരമല്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് താരം പന്തെറിയാത്തതെന്ന് പാകിസ്താന്‍ ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍ വ്യക്തമാക്കി.
മഴമൂലം ഞായറാഴ്ച മത്സരം അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. ഞായറാഴ്ച റൗഫിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ടോസ് നേടിയ പാകിസ്താന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നും മഴമൂലം കളി മുടങ്ങിയാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിക്കും.
Content Highlights: Haris Rauf Won't Bowl Against India On Reserve Day
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..