'ആവശ്യം വന്നാല്‍ യുവരാജിനെപ്പോല ആറു പന്തില്‍ ആറു സിക്‌സടിക്കും'ഹാര്‍ദിക് പാണ്ഡ്യ


സഹതാരം ചേതേശ്വര്‍ പൂജാര നടത്തിയ അഭിമുഖത്തിലാണ് യുവഓള്‍റൗണ്ടറുടെ പരാമര്‍ശം.

കൊളംബോ: ഒരോവറിലെ ആറു പന്തിലും സിക്‌സ് അടിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ അതിന് ശ്രമിക്കുമെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബി.സി.സി.ഐ ടിവിക്കായി സഹതാരം ചേതേശ്വര്‍ പൂജാര നടത്തിയ അഭിമുഖത്തിലാണ് യുവഓള്‍റൗണ്ടറുടെ പരാമര്‍ശം.

'ഇതുവരെ ഒരോവറില്‍ മൂന്നു സിക്‌സ് വരെ ഞാനടിച്ചിട്ടുണ്ട്. പക്ഷേ നാലാമത്തെ സിക്‌സ് അടിക്കേണ്ട സാഹചര്യം വന്നിട്ടില്ല. ഇനി ഒരു ദിവസം അങ്ങനെയൊരു സാഹചര്യം വരികയാണെങ്കില്‍ ആറു സിക്‌സ് അടിക്കും' പാണ്ഡ്യ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പാണ്ഡ്യക്ക് പക്ഷേ ഏകദിനം കളിക്കുന്നത് പോലെയാണ് തോന്നിയത്. 'ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ഏകദിനത്തില്‍ ബാറ്റു ചെയ്യുന്നതു പോലെയാണ് തോന്നിയത്. ആ സാഹചര്യം എനിക്ക് ഇണങ്ങുന്നതായിരുന്നു. ഏകദിനത്തില്‍ നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാറുമ്പോള്‍ മാനസികമായി നമ്മള്‍ അതിന് തയ്യാറെടുക്കും. പക്ഷേ ബാറ്റിങ് സ്‌കില്ലുകളില്‍ മാറ്റമുണ്ടാകില്ല'. അരങ്ങേറ്റത്തില്‍ 49 പന്തില്‍ നിന്ന് 50 റണ്‍സാണ് പാണ്ഡ്യ നേടിയത്.

ക്യാപ്റ്റന്‍ വിരാട് കോലി ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്ക്‌സുമായാണ് താരതമ്യം ചെയ്യുന്നതെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ ഇഷ്ടതാരം ജാക്ക് കാലിസാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented