തിരുവനന്തപുരം: കോഫി വിത് കരണ്‍ ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിലക്ക് നേരട്ട കെ.എല്‍ രാഹുല്‍ ക്രീസില്‍ തിരിച്ചെത്തുന്നു. ബി.സി.സി.ഐ വിലക്ക് പിന്‍വലിച്ചതോടെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാഹുല്‍ കളിക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടിയാണ് രാഹുല്‍ കളിക്കുന്നത്. മൂന്നാം ഏകദിനത്തിലാണ് രാഹുല്‍ കളിക്കുക. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ എ ടീം വിജയിച്ചിരുന്നു.
അതേസമയം വിലക്ക് നേരിട്ട മറ്റൊരു താരം ഹാര്‍ദിക് പാണ്ഡ്യ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. മൂന്നാം ഏകദിനത്തില്‍ പാണ്ഡ്യ കളിച്ചേക്കും
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് രാഹുലിനേയും ഹാര്‍ദിക് പാണ്ഡ്യയേയും ബി.സി.സി.ഐ വിലക്കിയിരുന്നു. പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഇരുവരും രംഗത്ത് വന്നെങ്കിലും വിലക്ക് തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇരുവരും മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബി.സി.സി.ഐ ഇടക്കാല ഭരണസമിതി യോഗത്തില്‍ ഇരുവരുടെയും വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ അമിക്കസ്ക്യൂറി പി.എസ്.നരസിംഹയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇവര്‍ക്കെതിരേ ബി.സിസിഐ നടപടി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് ഇരുവരും നാട്ടിലേക്ക് മടങ്ങി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഫെബ്രുവരി അഞ്ചിന് കോടതി ഇക്കാര്യം പരിഗണിക്കും.
Content Highlights: hardik pandya kl rahul return to cricket india vs new zealand 2019 coffee with karan show
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..