Photo: AP
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ട്വന്റി 20 യില്‍ 50 വിക്കറ്റും 500 റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം എന്ന റെക്കോഡാണ് ഹാര്‍ദിക് സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ കൈല്‍ മായേഴ്‌സിനെ പുറത്താക്കിയതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. ലോകത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന 11-ാമത്തെ മാത്രം താരമാണ് ഹാര്‍ദിക്.
വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. 521 റണ്‍സും 65 വിക്കറ്റുമാണ് ദീപ്തിയുടെ അക്കൗണ്ടിലുള്ളത്.
ട്വന്റി 20യില്‍ 50 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ പുരുഷതാരം എന്ന റെക്കോഡും ഹാര്‍ദിക് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യിലൂടെ രവീന്ദ്ര ജഡേജയും ട്വന്റി 20 യില്‍ 50 വിക്കറ്റ് തികച്ചിരുന്നു.
Content Highlights: hardik pandya, india vs westindies, t20 cricket, best allrounder in t20, hardik bowling, cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..