ഹാര്‍ദിക് ആറാമന്‍, ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റിന് ആറ് നായകന്മാര്‍


കഴിഞ്ഞ ജൂലായില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ശിഖര്‍ ധവാനെ നായകനാക്കിയതോടെയാണ് ഈ മാറ്റങ്ങളുടെ തുടക്കം.

Photo: PTI

ന്യൂഡൽഹി : ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍മാരുടെ പരീക്ഷണകാലമാണ്. ഈമാസം ഒടുവില്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ടീമിനെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ഇതോടെ ഒരുവര്‍ഷത്തിനിടെ ടീമിനെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാകും ഹാർദിക്.

കഴിഞ്ഞ ജൂലായില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ശിഖര്‍ ധവാനെ നായകനാക്കിയതോടെയാണ് ഈ മാറ്റങ്ങളുടെ തുടക്കം. അന്ന് വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെട്ട ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലായതോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ നായകനായി ശിഖര്‍ ധവാനെ നിയോഗിച്ചത്. പരമ്പര ഇന്ത്യ 2-1ന് ജയിച്ചു.

തുടര്‍ന്ന് ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി നയിച്ചു. ലോകകപ്പില്‍ ഇന്ത്യ പ്രാഥമികഘട്ടത്തില്‍ത്തന്നെ മടങ്ങി. ലോകകപ്പിനുശേഷം കോലി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ രോഹിത് ശര്‍മ സ്ഥാനം ഏറ്റെടുത്തു. ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരായ പരമ്പരയില്‍ രോഹിത് നായകനായി. മൂന്നിലും ഇന്ത്യ 3-0 ത്തിന് ജയിച്ചു.

ഐ.പി.എലിനുശേഷം മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടെയാണ് ഇക്കുറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയത്. എന്നാല്‍, ആദ്യ മത്സരത്തിനുമുമ്പ് പരിക്കേറ്റ് രാഹുല്‍ പിന്‍മാറിയതോടെ അഞ്ചാമത്തെ ക്യാപ്റ്റന്‍ വന്നു, ഋഷഭ് പന്ത്.

അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ബുധനാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ഇതിലൊന്നും പെടാത്ത പുതിയൊരു ക്യാപ്റ്റനെ അവതരിപ്പിച്ചിരിക്കുന്നു സെലക്ഷന്‍ കമ്മിറ്റി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അങ്ങനെ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ആറാമത്തെ നായകനാകുന്നു. ഐ.പി.എല്‍. ടൂര്‍ണമെന്റില്‍ ഇക്കുറി ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചതാണ് ഹാര്‍ദിക്കിന് തുണയായത്.

Content Highlights: hardik pandya, indian cricket, indian captain, india vs ireland, bcci, cricket news, sports news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented