സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയേയും കെ.എല്‍ രാഹുലിനേയും പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഇരുവരുടേയും ദയനീയ ബാറ്റിങ് പ്രകടനമാണ് ആരാധകരെ ചൊടിപ്പിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് നേടിയ പാണ്ഡ്യ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായിരുന്നു. കെ.എല്‍ രാഹുലും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിങ്‌സിലെ സംഭാവനയാകട്ടെ 19 റണ്‍സും.
ഐ.പി.എല്ലിനിടയിലെ ഒരു ചിത്രമുപയോഗിച്ചാണ് ഇരുവരേയും ട്വിറ്ററിലൂടെ ആരാധകര്‍ ട്രോളിയത്. മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക് പാണ്ഡ്യയും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ രാഹുലും ജഴ്‌സി മാറുന്നതാണ് ഈ ചിത്രം. നാലാം ടെസ്റ്റിലെ പ്രകടനത്തെ ഇരുവരും ജഴ്സി കൈമാറി ബഹുമാനിക്കുന്നുവെന്ന കുറിപ്പോടെയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് 13 ഇന്നിങ്‌സില്‍ നിന്ന് ആകെ 171 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. ഇംഗ്ലീഷ് മണ്ണിലും പരാജയമായതോടെ രാഹുലിനെ മാറ്റി പൃഥ്വി ഷായെ ടീമിലെടുക്കണം എന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
KL Rahul and Hardik Pandya exchanging t-shirts as a mark of respect for each other's performances today #EngvInd pic.twitter.com/YepwmRHSVV
— Amitesh (@_amiteshSingh_) September 2, 2018
Content Highlights: Hardik Pandya and KL Rahul Get Trolled After India Lose Series