ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിനെതിരേ ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനിടെ ഉത്തർ പ്രദേശിലെ മീറ്ററിൽ ജനങ്ങൾ പുറത്തിറങ്ങിയത് തലവേദനയാകുന്നു. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി മീററ്റിലെ തെരുവുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന വീഡിയോ പുറത്തുവന്നു. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കുകയാണ്.

ഇതോടെ നിരവധി പേർ ഇതിനെതിരേ പ്രതികരണവുമായി രംഗത്തെത്തി. നിയമങ്ങൾ കാറ്റിൽപ്പറത്തി പുറത്തിറങ്ങി നടക്കുന്ന മീററ്റ് നിവാസികളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും രംഗത്തെത്തി. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടിയാണ് ഈ ആളുകൾ അപകടത്തിലാക്കുന്നതെന്നും ഹർഭജൻ ട്വീറ്റ് ചെയ്തു.

പോലീസിനെ ടാഗ് ചെയ്ത് മാധ്യമപ്രവർത്തകനായ രോഹിത് സർദാന പങ്കുവെച്ച സെൽഫി വീഡിയോ റീട്വീറ്റ് ചെയ്താണ് ഹർഭജൻ പ്രതികരിച്ചത്. ഇവർക്കെല്ലാം ദൈവം നല്ല ബുദ്ധി കൊടുക്കട്ടേയെന്നും അധികാരികളുടെ വാക്കുകൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക് കഴിയട്ടേയെന്നും ഹർഭജൻ ട്വീറ്റിൽ പറയുന്നു. ഇതുവരെ 73 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്നു പേർ മരണത്തിന് കീഴടങ്ങുകയും ചെയ്ത് സ്ഥലമാണ് മീററ്റ്.

content highlights: Harbhajan Singh Slams People of Meerut for Violating Lockdown Rules