Photo: AP
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ നിന്ന് ഒരിക്കലും മായ്ച്ചുകളയാന്‍ സാധിക്കാത്ത വര്‍ഷമാണ് 2011. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഏകദിന ലോകകപ്പില്‍ മുത്തമിട്ട വര്‍ഷം. ആ ചരിത്ര വിജയത്തിന് ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് 12 വയസ് തികഞ്ഞു. ആ ചരിത്ര നേട്ടത്തിനു പിന്നില്‍ യുവ്‌രാജ് സിങ് വഹിച്ച പങ്ക് പകരംവെയ്ക്കാനാകാത്തതാണ്. രണ്ട് ഐസിസി ട്രോഫി വിജയങ്ങളില്‍ ടീമിനായി നിര്‍ണായക സംഭാവന നല്‍കിയ താരം. 2011 ലോകകപ്പിനിടെ കാന്‍സറിനോട് പോരാടിയാണ് യുവി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്.
ഇപ്പോഴിതാ ആ ലോകകപ്പിനിടെ യുവി കാണിച്ച രോഗ ലക്ഷണങ്ങളും സാഹചര്യം അറിയാതെ തങ്ങള്‍ അതിന്റെ പേരില്‍ കളിയാക്കിയതിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് ടീം അംഗമായിരുന്ന ഹര്‍ഭജന്‍ സിങ്.
''യുവ്‌രാജിന് സുഖമില്ലായിരുന്നു, മത്സരങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പതിവില്ലാത്തതിലും അധികം ഉത്കണ്ഠാകുലനാകുന്നത് കാണാമായിരുന്നു. ബാറ്റിങ്ങിനിടയില്‍ പോലും അദ്ദേഹം ചുമയ്ക്കുന്നതും ഓക്കാനിക്കുന്നതും കാണാമായിരുന്നു. നിന്റെ പ്രായം നോക്ക് എന്തുകൊണ്ടാണ് നീ ഇങ്ങനെ ചുമയ്ക്കുന്നതെന്ന് ആ സമയം ഞാന്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ, അവന്‍ എന്താണ് അനുഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, ആ അസുഖത്തിനിടയില്‍ അദ്ദേഹം ലോകകപ്പ് കളിച്ചു. പിന്നീടാണ് അവ കാന്‍സറിന്റെ ലക്ഷണങ്ങളായിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാല്‍ സാഹചര്യത്തെക്കുറിച്ച് അറിയാതെ ഞങ്ങള്‍ അവനെ കളിയാക്കുമായിരുന്നു.'' - സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തില്‍ ഭാജി പറഞ്ഞു.
യുവി ടീമില്‍ ഇല്ലായിരുന്നുവെങ്കില്‍ ആ ലോകകപ്പിലെ ഇന്ത്യന്‍ മുന്നേറ്റം സാധ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഒരിക്കലല്ല രണ്ട് തവണയാണ് അദ്ദേഹം ഞങ്ങളെ ലോകകപ്പ് നേടാന്‍ സഹായിച്ചത്. യുവ്‌രാജ് സിങ് ഇല്ലായിരുന്നുവെങ്കില്‍ 2011-ല്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. യുവ്‌രാജിനെ പോലൊരു താരം പണ്ടും ഉണ്ടായിരുന്നില്ല, ഇന്നും ഇല്ല, യുവിയെ പോലെ യുവി മാത്രം.'' - ഭാജി കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിലെ താരമെന്ന പകിട്ടില്‍ നില്‍ക്കെയാണ് യുവിയുടെ ജീവനെപോലും വെല്ലുവിളിച്ച് കാന്‍സര്‍ എത്തുന്നത്. യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളിയും അതുതന്നെയായിരുന്നു. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മത്സരങ്ങള്‍ക്കിടെ പലപ്പോഴും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. ഒന്നിലേറെ തവണ ഗ്രൗണ്ടില്‍ വച്ച് ഛര്‍ദ്ദിച്ച യുവി ഇടയ്ക്കിടെ വൈദ്യ സഹായം തേടി. പിന്നീടാണ് കാന്‍സറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയില്‍ വളര്‍ന്ന ട്യൂമറായിരുന്നു വില്ലന്‍. ആദ്യം ശ്വാസകോശ കാന്‍സറാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമര്‍ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കി.
ലോകകപ്പിനിടെ ശാരീരിക അസ്വസ്ഥതകള്‍ യുവിയെ അലട്ടിയിരുന്നു. വിദഗ്ധ ചികിത്സകള്‍ക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. പിന്നീട് കളിക്കളത്തിലേക്ക് തിരികെയെത്തിയെങ്കിലും പഴയ റിഫ്‌ളക്‌സും ഫോമും അദ്ദേഹത്തിന് കൈമോശം വന്നുപോയിരുന്നു. ഒടുവില്‍ 17 വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിച്ച് 2019-ല്‍ കരിയര്‍ അവസാനിപ്പിക്കുന്നതായി യുവി പ്രഖ്യാപിച്ചു.
Content Highlights: Harbhajan Singh recalled Yuvraj would keep coughing find out later that he had cancer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..