രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിന്റെ ദയനീയ പ്രകടനത്തെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്ങ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹര്‍ഭജന്‍ വിന്‍ഡീസ് ടീമംഗങ്ങളെ പരിഹസിച്ചത്.

'വിന്‍ഡീസ് ക്രിക്കറ്റോടുള്ള എല്ലാ ബഹുമാനത്തോടു കൂടെയും പറയട്ടെ, ഈ ടീമിനെ കാണുമ്പോള്‍ എനിക്ക് ഇതാണ് ചോദിക്കാനുള്ളത്. ഈ ടീം രഞ്ജി ട്രോഫി കളിച്ചാല്‍ പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെങ്കിലും എത്തുമോ? എലൈറ്റ് ഗ്രൂപ്പില്‍ പോലും കളിക്കാന്‍ സാധ്യത കാണുന്നില്ല'-ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

എന്നാല്‍ ഈ ട്വീറ്റ് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര ദഹിച്ചില്ല. ഹര്‍ഭജന്‍ സിങ്ങിനെ വിമര്‍ശിച്ച് നിരവധി പേര്‍ ഈ ട്വീറ്റിന് മറുപടിയുമായെത്തി. 2011-ലും 2014-ലും ഇംഗ്ലണ്ട് പര്യടനത്തിന് പോയ ഇന്ത്യന്‍ ടീമിനെഇംഗ്ലണ്ടിന്റെ മുന്‍താരങ്ങള്‍ ഇത്തരത്തില്‍ പരിഹസിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 

ഇംഗ്ലണ്ടും ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടാകും. ഇങ്ങനെ അഹങ്കാരിയാകരുത്. താങ്കളുമൊരു കായിക താരമെന്ന് മറക്കരുത്. ആരാധകരുടെ മറുപടികള്‍ ഇങ്ങനെ നീണ്ടുപോകുന്നു. 

tweet

Content Highlights: Harbhajan Singh draws flak for tweet against West Indies