ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇന്‍സമാം


Photo: AFP, ANI

ഇസ്ലാമാബാദ്: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. പാകിസ്താന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇന്‍സമാം ഇക്കാര്യം പറയുന്നത്.

പര്യടനത്തിനിടെ പാക് മതപണ്ഡിതന്‍ താരിഖ് ജമീല്‍ എല്ലാ ദിവസവും പാക് ടീമിന്റ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാനെത്തുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രഭാഷാണം കേട്ടാണ് ഹര്‍ഭജന് ഇസ്ലാം മതത്തില്‍ ആകര്‍ഷണം തോന്നിയതെന്നും ഇന്‍സമാം പറയുന്നു. നിരവധി പേര്‍ ഈ വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

''പ്രാര്‍ഥിക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പ്രത്യേക ചേംബറുണ്ടായിരുന്നു. അവിടെ മുല്ല താരിഖ് ജമീല്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് അതിഥികളും ഉണ്ടാകുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ക്കായി എത്താന്‍ തുടങ്ങി. മറ്റ് നാല് ഇന്ത്യന്‍ താരങ്ങള്‍ കൂടി അവര്‍ക്കൊപ്പമുണ്ടാകും. പ്രാര്‍ഥിക്കുന്നത് കാണാന്‍ വേണ്ടി മാത്രമായിരുന്നു അത്. അതിലൊരാള്‍ ഹര്‍ഭജനായിരുന്നു. പ്രാര്‍ഥനയ്ക്ക് ശേഷമുള്ള താരിഖ് ജമീലിന്റെ പ്രഭാഷണം ഹര്‍ഭജനെ ആകര്‍ഷിച്ചിരുന്നു. ഇതോടെയാണ് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം എന്നോട് വെളിപ്പെടുത്തിയത്.'' - ഇന്‍സമാം പറഞ്ഞു.

Content Highlights: Harbhajan Singh Almost Converted To Islam Inzamam ul Haq revelation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented