സച്ചിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം; ഹനുമ വിഹാരിക്ക് മറ്റൊരു സന്തോഷം കൂടി


മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി റെക്കോഡ് ബുക്കിലും പേരു ചേര്‍ത്തു

കിങ്‌സ്റ്റണ്‍: ഇന്ത്യയ്ക്കായി ടെസ്റ്റില്‍ മികച്ച പ്രകടനം തുടരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി റെക്കോഡ് ബുക്കിലും പേരു ചേര്‍ത്തു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ആറാം നമ്പറിലോ അതിനു ശേഷമോ ബാറ്റിങ്ങിനിറങ്ങി ഒരു ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന ആദ്യ താരമായിരിക്കുകയാണ് വിഹാരി.

1990-ല്‍ ഇംഗ്ലണ്ടിനെതിരേ മാഞ്ചെസ്റ്ററില്‍ ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‍ ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും (119) നേടിയിരുന്നു.

ജമൈക്ക ടെസ്റ്റില്‍ ആറാമനായി ബാറ്റിങ്ങിനിറങ്ങിയ വിഹാരി ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ചിരുന്നു. 225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സെടുത്ത വിഹാരി, രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു.

ഒടു ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടവും വിഹാരി സ്വന്തമാക്കി.

പോളി ഉമ്രിഗറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരം. 1962-ല്‍ വിന്‍ഡീസിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സെടുത്ത ഉമ്രിഗര്‍ രണ്ടാം ഇന്നിങ്‌സില്‍ 172 റണ്‍സ് നേടി.

രണ്ടാമത്തെയാള്‍ ടൈഗര്‍ പട്ടൗഡിയാണ്. 1967-ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പട്ടൗഡിയുടെ ഈ നേട്ടം. ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സെടുത്ത പട്ടൗഡി രണ്ടാം ഇന്നിങ്‌സില്‍ 148 റണ്‍സ് നേടി.

എം.എല്‍ ജയ്‌സിംഹയാണ് മൂന്നാമത്തെയാള്‍. 1968-ല്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 119 റണ്‍സും ജയ്‌സിംഹ നേടി.

Content Highlights: Hanuma Vihari joins Sachin Tendulkar in elite list after 2nd innings fifty in Jamaica

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented