കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മികച്ച സ്കോറിലെത്താന്‍ സഹായിച്ചത് ഹനുമ വിഹാരിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയായിരുന്നു. ആദ്യ ദിനം 42 റണ്‍സുമായി പുറത്താകാതെ നിന്ന വിഹാരി രണ്ടാം ദിനം സെഞ്ചുറി തികച്ചു.
ഇന്ത്യയ്ക്കായി ആറാമത്തെ ടെസ്റ്റ് കളിക്കുന്ന താരം തന്റെ കന്നി സെഞ്ചുറി സമര്‍പ്പിക്കുന്നത് തന്റെ 12-ാം വയസില്‍ മരണമടഞ്ഞ പിതാവിനാണ്.
'' എനിക്ക് 12 വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. എന്നെങ്കിലുമൊരിക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി നേടാനായാല്‍ അത് അച്ഛന് സമര്‍പ്പിക്കുമെന്ന് ഞാന്‍ അന്നേ ഉറപ്പിച്ചതാണ്. ഇതൊരു വികാരനിര്‍ഭരമായ ദിവസമാണ്. ഈ നേട്ടം സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷിക്കുന്നു. എവിടെയാണെങ്കിലും അദ്ദേഹം ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാകും'', രണ്ടാം ദിനത്തിലെ മത്സരത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഹാരി പറഞ്ഞു.
225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സെടുത്ത വിഹാരി എട്ടാം വിക്കറ്റില്‍ ഇഷാന്ത് ശര്‍മയെ (57) കൂട്ടുപിടിച്ച് 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുക്കെട്ടാണിത്.
Content Highlights: Hanuma Vihari Dedicates Maiden Test Century To Late Father
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..