Photo: Mathrubhumi
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിക്ക് ബി.സി.സി.ഐ സമര്‍പ്പിച്ച 15 സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടി.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്.
ലോകകപ്പിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്കെല്ലാം അഹമ്മദാബാദ് തന്നെ വേദിയായേക്കും. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളും എന്നതാണ് അഹമ്മദാബാദിനെ മറ്റ് സ്‌റ്റേഡിയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അഹമ്മദാബാദിനും തിരുവനന്തപുരത്തിനും പുറമേ നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ലഖ്‌നൗ, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ഇന്ദോര്‍, ധരംശാല തുടങ്ങിയ സ്‌റ്റേഡിയങ്ങളും ലിസ്റ്റിലുണ്ട്.
ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനമായി ഇന്ത്യയില്‍ 2011-ലാണ് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. ഇംഗ്ലണ്ടാണ് നിലവിലെ ലോകകപ്പ് ജേതാക്കള്‍.
Content Highlights: greenfield stadium trivandrum shortlisted for 2023 cricket world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..