ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പ് കളിക്കുമോ? തീരുമാനം ഒക്ടോബര്‍ 15 ന്


Photo: ANI

ബെംഗളൂരു: പരിക്കിന്റെ പിടിയിലായ ഇന്ത്യയുടെ പ്രധാന പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.ശ്രീനിവാസ റാവുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്‍പായി നടത്തിയ പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുംറ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ബുംറയെ മാറ്റിനിര്‍ത്തുകയും ചെയ്തു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് കളിക്കുന്നത്.



പരിക്കിനെത്തുടര്‍ന്ന് ബുംറ ട്വന്റി 20 ലോകകപ്പില്‍ കളിച്ചേക്കില്ല എന്നവാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ ബുംറയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ലോകകപ്പിനുള്ള ടീമില്‍ നിന്ന് ബുംറയെ ഒഴിവാക്കാത്തതും പകരക്കാരനെ ബി.സി.സി.ഐ. പ്രഖ്യാപിക്കാത്തതും. ഒക്ടോബര്‍ 15 ന് മുന്‍പായി ബുംറയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് ബി.സി.സി.ഐയുടെ നിലപാട്. പരിക്ക് ഭേദമായാല്‍ ബുംറ ടീമിലിടം നേടിയേക്കും.

ബുംറ മികച്ച മെഡിക്കല്‍ സംഘത്തിനൊപ്പമാണുള്ളതെന്നും ട്വന്റി 20 ലോകകപ്പിനായി ബുംറ ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സാധ്യതയുണ്ടെന്നും കെ.ശ്രീനിവാസ റാവു കുറിച്ചു. ബുംറയുടെ പരിക്കിനെക്കുറിച്ച് ബി.സി.സി.ഐ. ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും അവസാനത്തേക്ക് ബുംറയെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്‍സൈഡര്‍ സ്‌പോര്‍ട്ടാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഒക്ടോബര്‍ 16 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബര്‍ 23 പാകിസ്താനെതിരെയാണ്.

Content Highlights: jasprit bumrah, 2022 t20 world cup, bumrah injury, bumrah latest news, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented