Photo: AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകങ്ങളായ അജിങ്ക്യ രഹാനെയോടും ചേതേശ്വര്‍ പൂജാരയോടും രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഫോം നഷ്ടപ്പെടാന്‍ പാടുപെടുന്ന ഇരുവരും രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഈയിടെ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവരും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ പരമ്പരയില്‍ 2-1 ന് പരാജയപ്പെട്ടിരുന്നു.
പരമ്പരയില്‍ രഹാനെ ആകെ നേടിയത് 136 റണ്‍സാണ്. പൂജാരയാകട്ടെ വെറും 135 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും സ്ഥാനം നഷ്ടമായേക്കും എന്ന ഗതി വന്നതോടെയാണ് ഗാംഗുലി അഭിപ്രായവുമായി രംഗത്തെത്തിയത്.
'രഞ്ജി ട്രോഫി രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുന്നവര്‍ രഞ്ജിയിലും കളിക്കാറുണ്ട്. രഹാനെയ്ക്കും പൂജാരയ്ക്കും ഫോം വീണ്ടെടുക്കാനുള്ള വലിയ അവസരമാണിത്.'-ഗാംഗുലി പറഞ്ഞു.
2022 രഞ്ജി ട്രോഫി ഫെബ്രുവരി 10 നാണ് ആരംഭിക്കുന്നത്.
Content Highlights: Go back to Ranji Trophy Sourav Ganguly's firm message to under-fire Ajinkya Rahane, Cheteshwar Pujara
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..