ന്യൂഡല്‍ഹി: തുടരെ നാലു പരമ്പരകളില്‍ ഇരട്ട സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ നായകന് വിരാട് കോലിയെ മെരുക്കണമെങ്കില്‍ സ്വന്തം ബാറ്റിങ് ടെക്നിക്കില്‍ അദ്ദേഹത്തെ സംശയാലുവാക്കുകയേ പോംവഴിയുള്ളൂവെന്ന് ഓസീസ് ടീമംഗം ഗ്ലെന്‍ മാക്സ്വെല്. സ്ഥിരതയാര്‍ന്ന പ്രകടനവുമായി കുതിക്കുന്ന കോലിയുടെ ആത്മവിശ്വാസം ഉലയ്ക്കുന്ന സംഭവങ്ങളുണ്ടാകണം.
അപ്രതീക്ഷിതമായ സമയത്തുള്ള റണ്ണൗട്ടോ മറ്റേതെങ്കിലും തരത്തിലുള്ള നിര്‍ഭാഗ്യകരമായ പുറത്താകലോ അതിന് വഴിതുറന്നേക്കാം. ഫീല്‍ഡില്‍ കടുത്ത ജാഗ്രത കാട്ടിയാല്‍ അത്തരം അവസരങ്ങള്‍ വീണുകിട്ടുമെന്ന പ്രത്യാശയിലാണ് മാക്സ്വെല്.
കോലിയുടെ കുതിപ്പിന് തടയിടാന്‍ പ്രാപ്തനായ ബൗളര്‍ ഇടങ്കയ്യന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് മൈക്ക് ഹസ്സി അഭിപ്രായപ്പെട്ടു. സ്റ്റാര്‍ക്കിന് ഒറ്റയ്ക്ക് ഈ ദൗത്യം ഏറ്റെടുക്കാനാവില്ല. ബൗളര്‍മാര്‍ പരസ്പരധാരണയോടെ പന്തെറിഞ്ഞാലേ അതിനു സാധ്യമാവൂ-മൈക്ക് ഹസ്സി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..