Photo: AFP, PTI
കാന്‍ബറ: കഴിഞ്ഞ വര്‍ഷം അന്തരിച്ച ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം പങ്കുവെച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും കരുതലും വിശ്വസ്തനുമായ വ്യക്തിയാണ് വോണെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരുപക്ഷേ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുതലുള്ളതും വിശ്വസ്തനുമായ വ്യക്തിയാണ് അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രമല്ല, യുവ സ്പിന്നര്‍മാരെ അവരുടെ വാം അപ്പിന്റെ സമയത്ത് കണ്ടെത്തുകയും മികവിലേക്കുയരാന്‍ അവരെ സഹായിക്കുകയും ചെയ്യുമായിരുന്നു.'' കരിയറിലെയും ജീവിതത്തിലെയും മോശം സമയത്ത് തനിക്കൊപ്പം നിന്നത് വോണായിരുന്നുവെന്നും മാക്‌സ്‌വെല്‍ വെളിപ്പെടുത്തി.
''ഒരിക്കല്‍ ബിഗ് ബാഷ് മത്സരത്തിനിടെ അദ്ദേഹം എന്നെ കണ്ടു. ഞാന്‍ വെറുതെ ചുറ്റി നടക്കുകയായിരുന്നു. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ അവഗണിച്ചു എന്ന് പറയുന്നില്ല, ഞാന്‍ ഒരുതരത്തില്‍ നടന്ന് പോയി. അതിനു ശേഷം നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച് അദ്ദേഹം മെസേജ് ചെയ്തു. ഒന്ന് രണ്ട് തവണ അങ്ങനെ ചോദിച്ചു. പിന്നീട് കണ്ടപ്പോള്‍ ഞാനെല്ലാം അദ്ദേഹത്തോട് തുറന്നുപറഞ്ഞു. എല്ലാം കേട്ട ശേഷം ഒരു ഇടവേളയെടുക്കാനും എന്നിട്ട് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം പറഞ്ഞു. എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'' - മാക്‌സ്‌വെല്‍ വ്യക്തമാക്കി.
നേരത്തെ 2019 ഒക്ടോബറില്‍ മാസികാരോഗ്യം മുന്‍നിര്‍ത്തി മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്തിരുന്നു. മനസിന് സുഖമില്ലാത്തതിനാല്‍ മാക്സ്വെല്‍ താത്കാലികമായി ക്രിക്കറ്റില്‍ നിന്ന് ബ്രേക്കെടുക്കുന്ന വിവരം ടീം സൈക്കോളജിസ്റ്റ് ഡോ.മൈല്‍ ലോയ്ഡാണ് വെളിപ്പെടുത്തിയത്. മാക്സ്വെല്‍ താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞുവെന്നും ഡോ. ലോയ്ഡ് പറഞ്ഞിരുന്നു.
Content Highlights: Glenn Maxwell shared emotional bonding with late Shane Warne
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..