സ്‌ട്രൈക്ക് കൈമാറാതിരുന്ന ധോനിക്കെതിരേ ആരാധകര്‍; പ്രതിരോധിച്ച് ഓസീസ് താരം


അവസാന ഓവറില്‍ ധോനി ഒരു സിക്‌സ് നേടിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വൈഡിലൂടെ ലഭിച്ച ഒരു റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20-യില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ എം.എസ് ധോനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനായി സിംഗിളുകള്‍ എടുക്കാതിരുന്നതും ബാറ്റിങ്ങിലെ മെല്ലെപ്പോക്കുമാണ് ധോനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

കളിയുടെ ആ ഘട്ടത്തില്‍ ധോനി ചെയ്തതാണ് ഉചിതമായ കാര്യമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. ഏതു ബാറ്റ്സ്മാനായും റണ്ണെടുക്കാന്‍ വിഷമിച്ച പിച്ചായിരുന്നു അത്. മറ്റ് താരങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒരു ബാറ്റ്‌സ്മാന്‍ സ്ട്രൈക്ക് നിലനിര്‍ത്തുന്നത് നല്ലതാണ്. അവിടെ ധോനി കളിച്ചതുപോലെ ക്ഷമയോടെയുള്ള ഒരു ഇന്നിങ്സ് കളിക്കാനേ സാധിക്കൂ. അതും സ്വാഭാവികമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ അത്ര കേമനല്ലാത്ത സ്പിന്നര്‍ ചാഹല്‍ അപ്പുറത്തുള്ളപ്പോള്‍. വമ്പനടികള്‍ക്ക് കഴിയാത്ത നിലവിലെ സാഹചര്യത്തില്‍ പോലും ധോണി ലോകോത്തര ഫിനിഷറാണെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

അവസാന ഓവറില്‍ ധോനി ഒരു സിക്‌സ് നേടിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വൈഡിലൂടെ ലഭിച്ച ഒരു റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അതു തന്നെ ആ പിച്ച് എത്ര ദുര്‍ഘടം പിടിച്ചതായിരുന്നു എന്നതിന്റെ തെളിവാണെന്നും മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി.

Content Highlights: glenn maxwell comes to ms dhoni's defence for farming strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented