മാക്‌സ്‌വെല്ലും അലക്‌സ് കാരിയും തിളങ്ങി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസിന് പരമ്പര


1 min read
Read later
Print
Share

ഒരു ഘട്ടത്തില്‍ അഞ്ചിന് 73 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഓസീസിന് സെഞ്ചുറികളുമായി തിളങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് രക്ഷകരായത്

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തിനു ശേഷം ഗ്ലെൻ മാക്‌സ്‌വെല്ലും അലക്‌സ് കാരിയും | Photo: Shaun Botterill|AP

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസിന്. ഓള്‍ഡ് ട്രാഫഡില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് 2-1ന് പരമ്പര സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 73 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഓസീസിന് സെഞ്ചുറികളുമായി തിളങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് രക്ഷകരായത്.

ഡേവിഡ് വാര്‍ണര്‍ (24), ആരോണ്‍ ഫിഞ്ച് (12), മാര്‍ക്കസ് സ്റ്റോയിനിസ് (4), മാര്‍നസ് ലബുഷെയ്ന്‍ (20), മിച്ചല്‍ മാര്‍ഷ് (2) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയ ശേഷമാണ് ആറാം വിക്കറ്റില്‍ മാക്‌സ്‌വെല്ലും കാരിയും ഓസീസിന്റെ രക്ഷകരായത്. 212 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തത്.

114 പന്തുകള്‍ നേരിട്ട കാരി ഏഴു ഫോറും രണ്ടു സിക്‌സുമടക്കം 106 റണ്‍സെടുത്തു. 90 പന്തുകള്‍ കളിച്ച മാക്‌സ്‌വെല്‍ ഏഴു സിക്‌സും നാലു ഫോറുമടക്കമാണ് 108 റണ്‍സെടുത്തത്. അവസാന ഓവറില്‍ മൂന്നു പന്തില്‍ 11 റണ്‍സടിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്നിങ്‌സ് കൂടിയായപ്പോള്‍ ഓസീസ് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു സ്റ്റാര്‍ക്കിന്റെ ബാറ്റിങ് പ്രകടനം.

തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സും തുടങ്ങിയത്. ആദ്യ രണ്ടു പന്തുകളില്‍ സ്റ്റാര്‍ക്ക് ജേസണ്‍ റോയിയേയും ജോ റൂട്ടിനേയും മടക്കി. സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോവാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അടിത്തറ. 126 പന്തില്‍ രണ്ടു സിക്‌സും 12 ഫോറുമടക്കം ബെയര്‍സ്‌റ്റോ 112 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറികള്‍ നേടിയ സാം ബില്ലിങ്‌സും (57), ക്രിസ് വോക്‌സും (53) ഇംഗ്ലണ്ടിനായി തിളങ്ങി. ഓസീസിനായി സ്റ്റാര്‍ക്കും ആദം സാംപയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Glenn Maxwell and Alex Carey struck centuries Australia miracle series win

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
india vs australia

3 min

അനായാസം ഇന്ത്യ, ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തകര്‍ത്തു

Sep 22, 2023


sanju

1 min

എന്തുകൊണ്ട് സഞ്ജു ലോകകപ്പ് ടീമിലുള്‍പ്പെട്ടില്ല? വിശദീകരണവുമായി ഹര്‍ഭജന്‍

Sep 22, 2023


sreesanth and sanju

1 min

സെലക്ടര്‍മാരുടെ തീരുമാനം ശരി, സഞ്ജുവിനെ വിമര്‍ശിച്ച് ശ്രീശാന്ത്

Sep 22, 2023


Most Commented