ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് പിന്തുണയുമായി മുന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഋഷഭ് പന്ത് തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തില്ലെങ്കില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ സഞ്ജു ധോനിയുടെ പിന്‍ഗാമിയായി ടീമിലെത്താന്‍ സാധ്യത ഏറെയാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന ഋഷഭ് പന്തിന് മുന്നറിയപ്പെന്നോണമാണ് ഗംഭീര്‍ ഇത്തരത്തില്‍ സംസാരിച്ചത്.
ഋഷഭ് പന്ത് മികച്ച താരമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാച്ച് വിന്നര്‍ ആകാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ഇതിനായി കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തിയിരിക്കുന്നത്. വ്യക്തിപരമായി എന്റെ ഫേവറൈറ്റ് സഞ്ജു സാംസണാണ്. ഗംഭീര്‍ വ്യക്തമാക്കി.
തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 48 പന്തില്‍ നിന്ന് 91 റണ്‍സാണ് മലയാളി താരം നേടിയത്. അന്നും സഞ്ജുവിനെ അഭിനന്ദിച്ച് ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: Gautam Gambhir warns Rishabh Pant Sanju Samson Cricket