ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരേ ഡല്‍ഹി താരം ഗൗതം ഗംഭീര്‍ ഒരു മണ്ടത്തരത്തിലൂടെ റണ്ണൗട്ടായിരുന്നു. രണ്ടാം റണ്ണിനായി ഓടാനുള്ള ശ്രമത്തിനിടെ ക്രീസില്‍ നിന്നിറങ്ങിയ ഗംഭീര്‍ അനായാസം റണ്ണൗട്ടാവുകയായിരുന്നു. ഫീല്‍ഡറുടെ ത്രോ കണ്ട് തിരിച്ച് ക്രീസില്‍ കയറാനൊരുങ്ങിയെങ്കിലും അതിന് മുമ്പെ  ഋഷി ധവാന്‍ ഗംഭീറിന്റെ ബെയ്ല്‍ ഇളക്കിയിരുന്നു. 

രണ്ടാം ഇന്നിങ്‌സിലെ ഇരുപതാം ഓവറിലായിരുന്നു ഈ റണ്ണൗട്ട്‌. ആദ്യ ഇന്നിങ്‌സില്‍ അമ്പയറുടെ തെറ്റായ തീരുമാത്തില്‍ ക്ഷുഭിതനായി ക്രീസ് വിട്ട ശേഷമാണ് രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര്‍ മണ്ടത്തരം കാണിച്ചത്.

ഏതായാലും ഈ റണ്ണൗട്ടിനെ മറ്റാരും ഇനി ട്രോളാന്‍ നില്‍ക്കേണ്ട. ഗംഭീര്‍ തന്നെ ഒന്നാന്തരം ട്രോള്‍ ഇറക്കിയിട്ടുണ്ട്. മക്കളുടെ ചിത്രം ട്വീറ്റ് ചെയ്താണ് ഗംഭീര്‍ ഈ റണ്ണൗട്ടിനെ പരിഹസിച്ചത്. പപ്പ എങ്ങനെയൊണ് ശിശുദിനം ആഘോഷിച്ചത് എന്നു ചോദിച്ചാല്‍ കുട്ടികളെപ്പോലെ ഓടി റണ്ണൗട്ടായി എന്നു പറയാമെന്നായിരുന്നു ഈ ചിത്രത്തിനോടൊപ്പമുള്ള ഗംഭീറിന്റെ ട്രോള്‍. 

Content Highlights: Gautam Gambhir Makes Fun Of Himself After Embarrassing Run-out