Photo: ANI
ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ശൈലി തന്റെ മുന്‍ഗാമിയായ വിരാട് കോലിയുടേതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന അഭിപ്രായവുമായി മുന്‍ താരം ഗൗതം ഗംഭീര്‍.
''സത്യസന്ധമായി പറഞ്ഞാല്‍ രോഹിത് ശര്‍മ മികച്ച ക്യാപ്റ്റനാണെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ വിരാട് കോലിയുടെയും രോഹിത്തിന്റെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല, പ്രത്യേകിച്ചും ടെസ്റ്റില്‍. കോലിയാണ് ഈ ശൈലിക്ക് തുടക്കമിട്ടത്. ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചയാളാണ് കോലി. രോഹിത് ആ ശൈലി മാത്രമാണ് പിന്തുടരുന്നത്. രോഹിത് സ്വന്തമായി ശൈലിയൊന്നും ആവിഷ്‌കരിച്ചിട്ടില്ല. വിരാട് കോലി അശ്വിനെയും ജഡേജയേയും കൈകാര്യം ചെയ്ത രീതിവെച്ചുനോക്കുമ്പോള്‍ രണ്ടുപേരുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്.'' - സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ ഗംഭീര്‍ വ്യക്തമാക്കി.
ഓസ്ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ടിനേയും അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക എന്നതാണ് ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന്റെ യഥാര്‍ഥ വെല്ലുവിളിയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. കോലിക്ക് കീഴിലാണ് അശ്വിനും മുഹമ്മദ് ഷമിയും ജഡേജയും ബുംറയും സിറാജും അക്ഷര്‍ പട്ടേലുമെല്ലാം ടീമിലെ നിര്‍ണായക താരങ്ങളായി മാറിയതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Gautam Gambhir has his say on Virat Kohli and Rohit Sharma s captaincy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..