ഒടുവില്‍ വ്യക്തത വരുത്തി ഗാംഗുലി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകില്ല


Photo: www.twitter.com

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങിയ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകില്ല. ഗാംഗുലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകും. ഈ മാസം 31 ന് നടക്കുന്ന വാര്‍ഷിക യോഗത്തിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. സ്‌നേഹാശിഷിന് എതിരാളികളില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെടും.



ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം അവസരം നിഷേധിക്കപ്പെട്ട ഗാംഗുലി ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന നിലപാടും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Content Highlights: saurav ganguly, sourav ganguly, bcci president, bengal cricket association, ganguly bengal cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented