സെഞ്ചുറിയിൽ ഹാട്രിക്, സ്ഥിരതയുടെ പര്യായമായി ഋതുരാജ്


1 min read
Read later
Print
Share

മൂന്ന് മത്സരങ്ങളില്‍ നിന്ന് 414 റണ്‍സാണ് ഋതുരാജ് അടിച്ചുകൂട്ടിയത്.

Photo: ANI

സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുകയാണ് ഋതുരാജ് ഗെയ്ക്‌വാദ്. മഹാരാഷ്ട്രയുടെ നായകനായ ഋതുരാജ് ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയാണ്.

മഹാരാഷ്ട്രയുടെ കുന്തമുനയായ ഋതുരാജ് വിജയ് ഹസാരെ ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മൂന്നാം സെഞ്ചുറി കേരളത്തിനെതിരെയാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് വേണ്ടി ഋതുരാജ് 129 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 124 റണ്‍സെടുത്തു. ഋതുരാജിന്റെ ബാറ്റിങ് മികവില്‍ മഹാരാഷ്ട്ര 291 റണ്‍സെടുത്തു.

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരേ 136 റണ്‍സാണ് ഋതുരാജ് നേടിയത്. രണ്ടാം മത്സരത്തില്‍ ചണ്ഡീഗഢിനെതിരേ 154 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ഈ ഹാട്രിക്ക് സെഞ്ചുറിയുടെ ബലത്തില്‍ ഋതുരാജ് വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മായങ്ക് അഗര്‍വാളും ആര്‍ സമര്‍ഥും മൂന്ന് സെഞ്ചുറികള്‍ വീതം നേടി ഋതുരാജിനൊപ്പമുണ്ട്. നാല് സെഞ്ചുറി നേടിയ പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലുമാണ് റെക്കോഡ് സ്വന്തമാക്കി വെച്ചിരിക്കുന്നത്.

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 414 റണ്‍സാണ് ഋതുരാജ് അടിച്ചുകൂട്ടിയത്. 207 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഋതുരാജ് ഇടം നേടിയിട്ടുണ്ട്. 2021 ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത് ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട് ഋതുരാജ്. 635 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. 45.35 ആയിരുന്നു ശരാശരി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറുകോടി രൂപ മുടക്കി ഋതുരാജിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Content Highlights: Gaikwad slams 3rd consecutive ton in Vijay Hazare Trophy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage wedding

2 min

5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയല്‍നടി; 6-ാംദിവസം യുവാവ് വാക്കുമാറി;രക്ഷിച്ചത് പോലീസ്

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented