
-
മാഞ്ചെസ്റ്റർ: ബുധനാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ട് - പാകിസ്താൻ ടെസ്റ്റ് പരമ്പരയിൽ ഫ്രണ്ട് ഫുട്ട് നോ-ബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി.
ഇരു ടീമുകളുടെയും പിന്തുണയോടെ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയിൽ ഫ്രണ്ട് ഫുട്ട് നോ-ബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി മീഡിയ ട്വീറ്റ് ചെയ്തു. ഭാവിയിൽ ടെസ്റ്റിൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ പ്രകടനം അവലോകനം ചെയ്യുമെന്നും ഐ.സി.സി കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഇംഗ്ലണ്ട് - അയർലണ്ട് ഏകദിന പരമ്പരയിലും ഈ ടെക്നോളജി ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന പരമ്പരയിലും ഫ്രണ്ട് ഫുട്ട് നോ-ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.
ഇംഗ്ലണ്ട് - പാകിസ്താൻ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം വൈകീട്ട് 3.30 മുതൽ മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ നടക്കും. കഴിഞ്ഞമാസം വെസ്റ്റിൻഡീസിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് (2-1) ജയിച്ചിരുന്നു.
ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പരയും. പരമ്പര നേടിയാൽ ഓസ്ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തും. പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് ഒരു ടെസ്റ്റ് ജയിച്ചാൽ നാലാംസ്ഥാനത്തുള്ള ന്യൂസീലൻഡിന് ഒപ്പമെത്താം.
Content Highlights: Front foot no ball technology will use in England-Pakistan Test series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..