'സഞ്ജു ചേട്ടാ ഒന്നിങ്ങോട്ട് നോക്കിക്കേ'; ഡബ്ലിനില്‍ താരത്തെ പൊതിഞ്ഞ് ആരാധകര്‍


Photo: twitter.com

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കളിക്കാനായില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ താരമായി മലയാളി താരം സഞ്ജു സാംസണ്‍. ഡബ്ലിനില്‍ നടന്ന മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ കൂടി നടന്നുപോയ സഞ്ജുവിനെ വിളിച്ച് ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും മലയാളികളടക്കമുള്ളവരുടെ ബഹളമായിരുന്നു.

ഇത്തരത്തില്‍ സഞ്ജു ഡബ്ലിനിലെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതും സെല്‍ഫിയെടുക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലയാളി ആരാധകര്‍ സഞ്ജു... സഞ്ജു... എന്ന് ആര്‍ത്തുവിളിക്കുന്നതും, വിളിച്ച് വിളിച്ച് തൊണ്ടപൊട്ടി എന്ന് പറയുന്നതുമെല്ലാം ഈ വീഡിയോയിലുണ്ട്. ബൗണ്ടറി ലൈനിന് പുറത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമെത്തിയ സഞ്ജു, ആരാധകര്‍ നീട്ടിയ ജേഴ്‌സികളിലും മറ്റും ഓട്ടോഗ്രാഫ് എഴുതി നല്‍കാനും ഫോണ്‍ നീട്ടുന്നവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുമെല്ലാം തയ്യാറാകുന്നുണ്ട്.

അതേസമയം മാലഹൈഡില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ സഞ്ജു ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്.

Content Highlights: From autographs to selfies Sanju Samson is Popular in Dublin

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented