മുന്‍ പാക് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു


Photo: Getty Images

ലാഹോര്‍: ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്.

ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും താഹിര്‍ ദുനിയ ന്യൂസിനോട് പറഞ്ഞു.

അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ്. 2006-ല്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ട അദ്ദേഹം 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 2013-ലാണ് പുറത്താക്കപ്പെടുന്നത്.

1998-ല്‍ അമ്പയറിങ് കരിയര്‍ ആരംഭിച്ച അദ്ദേഹം 2000-ലാണ് ആദ്യ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്നത്. പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. നാല് വര്‍ഷത്തിന് ശേഷം 2004-ല്‍ റൗഫ് ആദ്യമായി അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലില്‍ ഇടംനേടി.

ഇതിനിടെ 2013-ലെ ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടതോടെ റൗഫിന്റെ കരിയര്‍ പ്രതിസന്ധിയിലായി.

പ്രശസ്തനായ അമ്പയര്‍ എന്നതിലുപരി പാകിസ്താനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് കളിക്കാരന്‍ കൂടിയായിരുന്നു റൗഫ്. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 3423 റണ്‍സും 40 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 611 റണ്‍സും നേടിയിട്ടുണ്ട്. കരിയറില്‍ മൂന്ന് സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.

കരിയറില്‍ ലാഹോര്‍, നാഷണല്‍ ബാങ്ക് ഓഫ് പാകിസ്താന്‍, പാകിസ്താന്‍ റെയില്‍വേ എന്നീ ടീമുകള്‍ക്കായി കളിച്ചു.

Content Highlights: Former umpire Asad Rauf passed away due to a suspected cardiac arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented