സ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ മോശം പെരുമാറ്റത്തിന് അടുത്ത രണ്ട് മത്സരങ്ങളില്‍ റബാഡയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഐസിസി നടപടിക്കെതിരെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഹാരിസ് രംഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് മുന്‍ പേസ് ബൗളര്‍ ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 

ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിനാണ് റബാഡയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെങ്കില്‍ എന്തുകൊണ്ട് കോലിക്ക് ഈ നിയമം ബാധകമാകുന്നില്ല. റബാഡ ചെയ്തത് കുറ്റമാണെങ്കില്‍ എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ട്. കഴിഞ്ഞ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ ഒരു കോമാളിയെപ്പോലെയാണ് കോലി മൈതാനത്ത് പെരുമാറിയത്. എന്നിട്ടും കോലിക്കെതിരെ ഒരുനടപടിയും ഉണ്ടായില്ല. അങ്ങനെയെങ്കില്‍ ഐസിസിക്ക് റബാഡയോടോ ദക്ഷിണാഫ്രിക്കയോടോ പൊതുവായി എന്തെങ്കിലും പ്രശ്‌നമുണ്ടാകാം - ഹാരിസ് ട്വീറ്റ് ചെയ്തു. 

രണ്ടാം ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്തപ്പോഴുള്ള ആഘോഷമാണ് റബാഡയുടെ വിലക്കിന് കാരണമായത്. വിക്കറ്റെടുത്ത സന്തോഷത്തില്‍ ആര്‍ത്തുവിളിച്ച് സ്മിത്തിന്റെ അടുത്തേക്ക് പാഞ്ഞടുത്ത റബാഡ സ്മിത്തുമായി കൂട്ടിയിടിച്ചിരുന്നു. എതിര്‍താരത്തെ അപമാനിക്കുന്ന വിധം ശാരീരികമായ ആംഗ്യവും വാക്കുകളും ഉപയോഗിച്ചുവെന്നാണ് റബാഡയ്‌ക്കെതിരെ കണ്ടെത്തിയ കുറ്റം. നേരത്തെതന്നെ അച്ചടക്കലംഘനത്തിന് അഞ്ച് പോയന്റ് റബാഡയുടെ റെക്കോഡ് ബുക്കിലുണ്ടായിരുന്നു. ഈ കുറ്റവും കണ്ടെത്തിയതോടെയാണ് ഐസിസി അടുത്ത രണ്ട് മത്സരങ്ങളില്‍ റബാഡയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

Content Highlights; Former Proteas cricketer lashes out at ICC for suspending Rabada