Photo: twitter.com/Rosh_Maha
കൊളംബോ: ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി മുന്‍ ക്രിക്കറ്റ് താരം റോഷന് മഹാനാമ. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് ആശ്വാസമേകി മഹാനാമ വാര്‍ത്തകളില്‍ ഇടം നേടി. പെട്രോളിനും ഡീസലിനുമൊക്കെയായി മണിക്കൂറുകളോളം പമ്പില്‍ ക്യൂ നില്ക്കുന്ന സാധാരണക്കാര്‍ക്ക് സൗജന്യമായി ചായയും ബണ്ണും നല്‍കുകയാണ് മഹാനാമ.
വിജെരമ റോഡിലെ പമ്പിലാണ് മഹാനാമ ഭക്ഷണം വിതരണം ചെയ്തത്. മണിക്കൂറുകളോളം പൊരിവെയിലത്ത് പെട്രോളിനായി ക്യൂ നിന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് താം നല്‍കിയത്. മഹാനാമ ലഘുഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ ചുരുങ്ങിയ നിമിഷംകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും വൈറലായി.
മഹാനാമയുടെ ഭക്ഷണവിതരണത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. 1996-ല്‍ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിലംഗമായ മഹാനാമ ഫീല്‍ഡിങ്ങില്‍ അപാരമായ ഫോം നിലനിര്‍ത്തിയ താരമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐ.സി.സിയുടെ അംഗീകൃത മാച്ച് റഫറിയായും ജോലി ചെയ്തു.
Content Highlights: roshan mahanama, sri lanka cricket, srilankan cricketer, mahanama food, sports news, cricket news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..