അവിചാരിതമായി ക്രിക്കറ്റിലേക്ക്, പിന്നീട് കേരളത്തിന്റെ നായകന്‍; രാംദാസ് വിടപറയുമ്പോള്‍


1968-ല്‍ മൈസൂരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് രാംദാസ് കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്.

രാംദാസ് ഭാര്യ ശോഭനയ്‌ക്കൊപ്പം | Photo: www.facebook.com/okramdas

വിശ്വസ്ത ഓപ്പണര്‍ എന്ന റോളില്‍ കേരളത്തിന് വേണ്ടി എപ്പോഴും തിളങ്ങിയ താരമായിരുന്നു ഒ.കെ രാംദാസ്. ന്യൂബോളുകളെ അനായാസം നേരിടാനുള്ള അദ്ദേഹത്തിന്റെ മികവിലൂടെ കേരളം മികച്ച സ്‌കോറുകള്‍ കണ്ടെത്തി. 1968-ല്‍ മൈസൂരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് രാംദാസ് കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1981 വരെ ടീമിന്റെ സ്ഥിരസാന്നിധ്യമായിരുന്നു. കര്‍ണാടകയ്‌ക്കെതിരായ അവസാന മത്സരം വരെ രാംദാസ് കേരളത്തിന്റെ ഓപ്പണറായി ബാറ്റുവീശി. ഒരു മത്സരത്തില്‍ മാത്രമാണ് രാംദാസിന് ഓപ്പണറുടെ സ്ഥാനം നഷ്ടമായത്. അന്ന് പരിക്കാണ് വില്ലനായത്.

അവിചാരിതമായാണ് രാംദാസ് ക്രിക്കറ്റിലേക്കെത്തുന്നത്. തലശ്ശേരിയില്‍ ജനിച്ച രാംദാസ് കുട്ടിക്കാലം തൊട്ട് കായികരംഗത്തോട് അടുപ്പം കാണിച്ചിരുന്നു. എന്നാല്‍ ഫുട്‌ബോളും അത്‌ലറ്റിക്‌സുമായിരുന്നു ഇഷ്ടകായിക ഇനങ്ങള്‍. മുംബൈയില്‍ നിന്ന് വന്ന സഹോദരനാണ് ക്രിക്കറ്റിനെക്കുറിച്ച് രാംദാസിനോട് സംസാരിക്കുന്നത്. ക്രിക്കറ്റ് അന്ന് പണക്കാരുടെ കളിയാണ്. എന്നിട്ടും ഈ കായിക ഇനത്തോട് അഭിനിവേശം പുലര്‍ത്തിയ രാംദാസ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു.

വെറും രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം കേരള ജൂനിയര്‍ ക്രിക്കറ്റ് ടീമിലിടം നേടി. ആന്ധ്രാപ്രദേശിനെതിരായ മത്സരം അദ്ദേഹത്തിന്റെ തലവരമാറ്റി. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാംദാസിന് കേരള സീനിയര്‍ ടീമിലേക്കുള്ള ക്ഷണം ലഭിച്ചു. ഇങ്ങനെയാണ് അദ്ദേഹം 1968-ല്‍ കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്.

സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ രാംദാസ് ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ വിശ്വസ്ത ഓപ്പണറായി മാറി. വൈകാതെ കേരള ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനവും അദ്ദേഹത്തെത്തേടിവന്നു. 1970-71 സീസണില്‍ രാംദാസും സൂരി ഗോപാലകൃഷ്ണനുമാണ് കേരളത്തിനുവേണ്ടി ഓപ്പണ്‍ ചെയ്തത്. ഗോപാലകൃഷ്ണനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ രാംദാസിന് കഴിഞ്ഞു. രാംദാസ്-ഗോപാലകൃഷ്ണന്‍ ജോഡി ഒരു സെഞ്ചുറി കൂട്ടുകെട്ടും അഞ്ച് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരായിരുന്നു ഇരുവരും.

രഞ്ജി ട്രോഫി അന്ന് സോണുകളായി തിരിച്ചാണുണ്ടായിരുന്നത്. ദക്ഷിണ സോണില്‍ കേരളത്തിനൊപ്പം തമിഴ്‌നാട്, മൈസൂര്‍, ഹൈദരാബാദ്, ആന്ധ്ര പ്രദേശ് തുടങ്ങിയ ടീമുകളാണുണ്ടായിരുന്നത്. ഏറ്റവുമധികം പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. ആദ്യ ഘട്ടത്തില്‍ നാല് മത്സരങ്ങളാണ് ഒരു ടീമിനുണ്ടാകുക. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഒരേ എതിരാളികളെ തന്നെയാണ് രാംദാസിന് നേരിടേണ്ടിവന്നത്. എന്നാലും മികച്ച പ്രകടനം തന്നയാണ് താരം പുറത്തെടുത്തത്. കേരളത്തിന് വേണ്ടി 11 അര്‍ധസെഞ്ചുറികളടക്കം 1700-ലധികം റണ്‍സ് നേടിയ താരമാണ് രാംദാസ്. അതില്‍ 90 ശതമാനം റണ്‍സും പിറന്നത് രഞ്ജി ട്രോഫിയില്‍ നിന്നാണ്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാനേജരായി സേവനമനഷ്ഠിച്ചു. ബാങ്കിന്റെ ക്രിക്കറ്റ് ടീമില്‍ കളിക്കാരനായും മാനേജരായുമെല്ലാം പ്രവര്‍ത്തിക്കാനും സാധിച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരെ ചേര്‍ത്തുനിര്‍ത്തി നടത്തിയ വെറ്ററന്‍സ് പ്രീമിയര്‍ ലീഗിലെ സ്ഥിരസാന്നിധ്യമായിരുന്നു രാംദാസ്. ട്വന്റി 20 ഫോര്‍മാറ്റില്‍ കളിച്ച ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞു. മലബാര്‍ വാരിയേഴ്‌സ് എന്ന ടീമിനുവേണ്ടിയാണ് രാംദാസ് പാഡണിഞ്ഞത്.

കേരള ക്രിക്കറ്റ് അസോസിയേഷനുമായും അടുത്ത ബന്ധം പുലര്‍ത്തിയ രാംദാസ് സെലക്ഷന്‍ കമ്മിറ്റിയിലെ അംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മാച്ച് റഫറിയായും കമന്റേറ്ററായുമെല്ലാം ഖ്യാതി നേടാനും അദ്ദേഹത്തിന് സാധിച്ചു.

ഒരിടയ്ക്ക് പ്രശസ്തമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും രാംദാസ് നിറസാന്നിധ്യമായിരുന്നു. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ രാംദാസ് കമന്റേറ്റററുടെ റോളില്‍ തിളങ്ങി. രാംദാസ് ലോകത്തോട് വിടപറയുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളെയാണ്.

Content Highlights: ok ramdas, ramdas cricketer, ok ramdas cricket, ramdas life, ok ramdas career, kerala cricket, sport

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented