കപില്‍, നിങ്ങള്‍ വിരമിക്കേണ്ട സമയമായി


ഒരു ടെസ്റ്റ് കൂടി കളിച്ച് ഒരു മാസത്തിനുശേഷം കപില്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.

Photo: PTI

മുംബൈ: വിരമിക്കല്‍ ഒരു ധര്‍മസങ്കടമാണ്. ദീര്‍ഘകാലം കളിക്കുകയും രാജ്യത്തിനുവേണ്ടി നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി നല്‍കുകയും ചെയ്ത ഒരു താരം യുവതലമുറയ്ക്ക് വഴിമാറി വിരമിക്കണമെന്ന് സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്ന ഘട്ടമുണ്ടാകും. പക്ഷേ, താരം തുടര്‍ന്നും കളിക്കാന്‍ ഇഷ്ടപ്പെടുന്നു. അതൊരു പ്രതിസന്ധിയാണ്. ഇത്തരമൊരു സന്ദര്‍ഭം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദ്. മുബൈയില്‍നടന്ന ഒരു ചടങ്ങിലായിരുന്നു വെളിപ്പെടുത്തല്‍.

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കപില്‍ദേവാണ് മറുതലയ്ക്കല്‍. അന്താരാഷ്ട്ര കരിയറിന്റെ അവസാനഘട്ടത്തില്‍ വിക്കറ്റുകള്‍ നേടാന്‍ കപില്‍ വിഷമിച്ചു. ഉചിതമായ സന്ദര്‍ഭത്തില്‍ കപില്‍ വിരമിക്കുമെന്ന് സെലക്ടര്‍മാര്‍ പ്രതീക്ഷിച്ചു. അന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗുണ്ടപ്പ വിശ്വനാഥാണ്. ഗെയ്ക്വാദ് സെലക്ടറും.

ബാക്കി കഥകള്‍ ഗെയ്ക്വാദിന്റെ വാക്കുകളിലൂടെ.

''കപിലിനെപ്പോലൊരു താരത്തെ നമുക്ക് അങ്ങനെയങ്ങ് ഒഴിവാക്കാനാവില്ല. ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചു. അഹമ്മദാബാദില്‍നടന്ന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുടെ റെക്കോഡ് അദ്ദേഹം മറികടന്നു. അതോടെ, കപില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, സംഭവിച്ചില്ല. രണ്ടു കൊല്ലംകൂടി താന്‍ കളിക്കളത്തിലുണ്ടാകുമെന്നാണ് പറഞ്ഞത്. അസ്വസ്ഥനായ വിശ്വനാഥിനെയാണ് പിറ്റേന്ന് രാവിലെ കണ്ടത്. ''ഈ തലവാചകങ്ങള്‍ നോക്കൂ, കപില്‍ രണ്ട് വര്‍ഷംകൂടി കളിക്കുമെന്ന്'' -വിശ്വനാഥ് പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

അന്ന് വൈകീട്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ഒരു യോഗം നടന്നു. ജഗ്മോഹന്‍ ഡാല്‍മിയയാണ് അന്ന് ബി.സി.സി.ഐ. സെക്രട്ടറി. ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി, കപില്‍ വിരമിക്കേണ്ട സമയമായെന്ന്. ഡാല്‍മിയയും വിശ്വനാഥും കപിലിനോട് സംസാരിക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. വിശ്വനാഥ് പറഞ്ഞു, ഞാനും ഒപ്പം ചെല്ലണമെന്ന്. അങ്ങനെ ഞാനും വിശ്വനാഥും ഒരു ചായസമയത്ത് ഡ്രെസിങ് റൂമിലെത്തി കപിലിനെ കണ്ടു. വിഷിയ്ക്ക് തുടങ്ങാന്‍ ഒരു പ്രശ്നം. തങ്ങള്‍ ചെയ്യുന്നത് അപരാധമാണെന്ന തോന്നല്‍ അദ്ദേഹത്തിന്റെ മുഖത്തുകാണാം. സാഹചര്യം മനസ്സിലാക്കി ഞാന്‍ കപിലിനോട് സംസാരിച്ചു. ''കപില്‍ ഞങ്ങള്‍ക്ക് ചിലത് സംസാരിക്കാനുണ്ട്: നിങ്ങള്‍ വിരമിക്കേണ്ട സമയമായെന്ന് സെലക്ടര്‍മാര്‍ കരുതുന്നു. നിങ്ങള്‍ക്കും അതറിയാമല്ലോ. കപിലിന് ഒരു വിടവാങ്ങല്‍ മത്സരം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതെങ്ങനെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ, വിരമിക്കുക അനിവാര്യമാണ്''. കപില്‍ സ്നേഹത്തോടെ പ്രതികരിച്ചു: ''വളരെ നന്ദി, എന്നോട് ഇങ്ങനെ സംസാരിച്ചതിനെ ഞാന്‍ മാനിക്കുന്നു''.

ഒരു ടെസ്റ്റ് കൂടി കളിച്ച് ഒരു മാസത്തിനുശേഷം കപില്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. അതേ വര്‍ഷംതന്നെ അവസാന ഏകദിനവും കളിച്ചു.

Content Highlights: anshuman gaekwad, kapil dev, 1983, kapil dev life, kapil dev batting, cricket news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented