ധാക്ക: താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുന്നു. അഫ്ഗാന്‍ അണ്ടര്‍ 19 ടീമാണ് മത്സരത്തിനിറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളി. പര്യടനത്തിനായി അഫ്ഗാന്‍ ടീം ധാക്കയിലെത്തി.

അഫ്ഗാന്‍ ടീം ബംഗ്ലാദേശിനെതിരേ അഞ്ച് ഏകദിന മത്സരങ്ങളും ഒരു ചതുര്‍ദിന മത്സരവും കളിക്കും. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയാണ് മത്സരങ്ങള്‍ നടക്കുക. 

'അഫ്ഗാന്‍ ടീമിലെ എട്ടുപേര്‍ ധാക്കയില്‍ എത്തി. ബാക്കിയുള്ളവര്‍ രണ്ട് സംഘങ്ങളായി ഉടന്‍ എത്തും'-ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

2020 ഫെബ്രുവരിയില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടിയ ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഒരു അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. 

Content Highlights: First Afghan Cricket Team In Taliban Era Arrives In Bangladesh