ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു


ഓസീസിനായി 145 ഏകദിനങ്ങളില്‍ ജഴ്‌സിയണിഞ്ഞ ഫിഞ്ച് 39.14 ശരാശരിയില്‍ 5401 റണ്‍സ് നേടിയിട്ടുണ്ട്.

Photo: AFP

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു. ഞായറാഴ്ച നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തോടെ താരം ഏകദിന ക്രിക്കറ്റിനോട് വിടപറയും. ഫോമില്ലായ്മയാണ് വിരമിക്കലിന്റെ പ്രധാന കാരണം.

എന്നാല്‍ ട്വന്റി 20യില്‍ താരം ഓസീസ് നായകനായി തുടരും. അടുത്തമാസം സ്വന്തം നാട്ടില്‍ വെച്ച് നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഫിഞ്ചിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ഫിഞ്ചിന്റെ നേതൃത്വത്തില്‍ 2021 ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയിരുന്നു. 35 കാരനായ ഫിഞ്ച് 2015-ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗവുമാണ്. 2020ല്‍ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ഏകദിന താരത്തിനുള്ള പുരസ്‌കാരം ഫിഞ്ച് നേടിയിട്ടുണ്ട്.

ഓസീസിനായി 145 ഏകദിനങ്ങളില്‍ ജഴ്‌സിയണിഞ്ഞ ഫിഞ്ച് 39.14 ശരാശരിയില്‍ 5401 റണ്‍സ് നേടിയിട്ടുണ്ട്. 17 സെഞ്ചുറികളും 30 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 153 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സമീപകാലത്തായി ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. അവസാന 13 ഏകദിനങ്ങളില്‍ നിന്നായി വെറും 169 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അതില്‍ അഞ്ചെണ്ണത്തില്‍ പൂജ്യത്തിന് പുറത്താകുകയും ചെയ്തു.

ഇത്രയും കാലം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫിഞ്ച് അറിയിച്ചു. ' ഒട്ടേറെ ഓര്‍മകള്‍ സമ്മാനിച്ച രസകരമായ യാത്രയായിരുന്നു ഇത്. ഏകദിനത്തിലെ മികച്ച ടീമുകള്‍ക്കെതിരേ കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അടുത്ത ലോകകപ്പിന് മുന്‍പായി പുതിയൊരു നായകന് ചുമതല കൈമാറേണ്ട സമയമായിരിക്കുന്നു.എന്റെ യാത്രയില്‍ കൂടെ നിന്ന ഏവര്‍ക്കും നന്ദി'- ഫിഞ്ച് പറഞ്ഞു.

2013 ജനുവരി 11 ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ഒന്‍പത് വര്‍ഷം നീണ്ട കരിയറാണ് താരം അവസാനിപ്പിക്കുന്നത്.

Content Highlights: aaron finch, finch retirement, cricket news, australian cricket, finch, finch last odi, finch debut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented