ടൗറന്‍ഗ: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് വിജയം. രണ്ടാമിന്നിങ്‌സില്‍ 372 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ പാകിസ്താന് 271 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. സെഞ്ചുറി നേടിയ ഫവാദ് ആലം മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് മത്സരത്തിലെ താരം. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ വില്യംസണിന്റെ സെഞ്ചുറിയുടെ മികവില്‍ 431 റണ്‍സെടുത്തു. പിന്നാലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പാകിസ്താന്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി.
രണ്ടാമിന്നിങ്‌സില്‍ 180 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ന്യൂസീലന്‍ഡ് പാകിസ്താന് 372 റണ്‍സ് വിജയലക്ഷ്യം നല്‍കി. എന്നാല്‍ പാകിസ്താന്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി. ആലത്തിന് പുറമേ 60 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതോടെ രണ്ടു ടെസ്റ്റഅ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0 ന് മുന്നിലെത്തി.
Content Highlights: Fawad Alam's fighting ton not enough, New Zealand seal dramatic win in 1st Test